രാത്രിവളരുന്തോറും ആശുപത്രി വരാന്തയിൽ ജനത്തിന്റെ തിരക്ക് കുറഞ്ഞു.
ഈസ്റ്റ് ബ്ലോക്കിൽ മുറി ഉണ്ടെങ്കിലും വരാന്തയിൽ തന്നെ കാത്തിരിക്കുന്ന അപൂർവം പേരിൽ ഞങ്ങൾ
രണ്ടു പേരും പെടും. ഒരുപാട് സംസാരിക്കുന്ന വെറോണിക്ക ചേച്ചിയും ഒട്ടും സംസാരിക്കാൻ വിഷയമില്ലാതെ ഞാനും.
കണ്ടാൽ അധികം പ്രായം തോന്നാത്തതുകൊണ്ട് ഞാൻ പേര് വിളിച്ചപ്പോൾ
" എനിക്ക് 80 നടുത്തായി പ്രായം; ചേച്ചി എന്ന് വിളിച്ചോളൂ.
"എന്നവർ പറഞ്ഞു. എന്റെയും അവരുടെയും ഭർത്താക്കന്മാർ ഐ സി യു വിൽ അടുത്തടുത്ത് കിടപ്പാണ്.
ഇടയ്ക്കു മക്കൾ കാണാൻ വരുമ്പോൾ അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ എന്റടുത്തു വരും. "കുട്ടി " എന്ന് എന്നെ വിളിക്കുമ്പോൾ
കൊച്ചുമക്കളുള്ള എനിക്ക് ചിരി വരും. അവർക്കു നാല് പെണ്ണും മൂന്നു ആണും അങ്ങനെ ഏഴു മക്കൾ. എല്ലാവരും ദൂരെയാണ്.
. "പെൺമക്കൾക്ക് വേണമെന്നുണ്ടെങ്കിൽ വന്നുനിൽക്കാം. പുറംരാജ്യങ്ങളിൽ
സെറ്റിൽഡ് ആയ അവർക്കുണ്ടോ വയസ്സായ അച്ഛനെ നോക്കാൻ സമയം.മൂത്ത
മകന്റെ ഭാര്യ ഉള്ളതുകൊണ്ട് എനിക്കൊന്നു വീട്ടിൽപോയി കുളിക്കാനും മറ്റും
കഴിയുന്നു."അവർക്കും രണ്ട് പെൺകുട്ടികളാണ്. മൂത്ത മകൻ അങ്ങ്
അമേരിക്ക യുടെ പട്ടാളക്കാരനാണ്. അപ്പനെ നോക്കാൻ രണ്ടുമാസം അവനുണ്ടായിരുന്നു.
അവൻ തന്നെ കണ്ടുപിടിച്ച അന്യജാതിക്കാരി പെൺകുട്ടിയോട് ഒരിക്കലും അപ്പൻ പൊറുത്തില്ല; ഈ പതിനാറു വര്ഷം
കഴിഞ്ഞിട്ടും." ഞാൻ ആയമ്മയുടെ മുഖത്തേക്ക് മനസ്സിലായില്ലെന്നമട്ടിൽ നോക്കി."
തന്നെ...ഇപ്പോൾ ഓർമ്മയില്ലാതെ കിടക്കുന്നതുകൊണ്ടാ അവൾ നിൽക്കുന്നത്.
പതിനെട്ടു വർഷങ്ങൾക്കുമുൻപ്,അന്നവനു മുപ്പത്തെട്ടും ഇവൾക്ക് ഇരുപത്തേഴുമായിരുന്നു
പ്രായം. അവൻ ഏതോ സുഹൃത്തിന്റെ കല്യാണത്തിന് പങ്കെടുക്കാൻ പോയപ്പോൾ കണ്ടെടുത്ത
പെണ്ണ്.അമേരിക്കക്കാരനാണെന്നു തെറ്റിദ്ധരിച്ചു കൂടെക്കൂടിയ പെൺകുട്ടി. ഒരിക്കലും
അമേരിക്കയിൽ താമസമാക്കാനാവില്ലെന്നു മനസ്സിയിലായപ്പോൾ കാലം കടന്നിരുന്നു.
വൈകിയാണെങ്കിലും അവൻ ഇഷ്ടപെട്ട പെൺകുട്ടിയെ മനസ്സിൽ എനിക്കിഷ്ടമായിരുന്നു.
പള്ളിയിൽ വച്ച് കെട്ടണമെന്നൊരാഗ്രഹം
മാത്രം അപ്പൻ പറഞ്ഞു. പക്ഷെ അവളുടെ വീട്ടുകാർ ഗുരുവായൂരമ്പലത്തിൽ
വച്ച് ഹിന്ദു നിയമപ്രകാരം വിവാഹം നടത്തിയത് ഒരിക്കലും അപ്പൻ ക്ഷമിച്ചില്ല.
ഒരിക്കൽപോലും അപ്പൻ അവളെ ഞങ്ങളുടെ വീട്ടിൽ കയറ്റിയില്ല. അവൾ വന്നില്ലെന്നതാ
നേര്. അവളിന്നും ഓം എന്നെഴുതിയ താലിയാ ഇട്ടോണ്ട് നടക്കുന്നത്. 2 മക്കളെയും ഹിന്ദുവാക്കിയാ
വളർത്തുന്നത്. അതൊക്കെ ക്ഷമിക്കാം. അവൾ എന്റെ മോനെ ഒരിക്കലും അനുസരിച്ചിട്ടേയില്ല.
ഒന്നും ഇല്ലാത്ത വീട്ടിലെ മൂന്നു പെണ്മക്കളെയെല്ലാം അവരിഷ്ടപെട്ടവരുടെ കൂടെ പറഞ്ഞയച്ചു
അവരുടെ കൂടെ പോയി സുഖമായി താമസിക്കുന്ന അവളുടെ അച്ഛനമ്മമാർ. എന്റെ മോന്റെ
പണം മാത്രം അവളിഷ്ടപ്പെട്ടു. കൊട്ടാരം പോലെയുള്ള വീടും ഒന്നിലേറെ കാറുകളും. ഇഷ്ടമുള്ള
ആരുടെ കൂടെയും സമയമോ കാലമോ നോക്കാതെ കാറുമായി കറങ്ങിനടക്കുവാൻ ഒരു നാണവുമില്ലാത്ത
പെണ്ണായി അവൾ. അവന്റെ കൂട്ടുകാർ അവനോടു പറഞ്ഞിട്ടും അതൊന്നും വിശ്വസിക്കാത്ത എന്റെ മകൻ.
" എങ്ങനെയായാലും ഏതെങ്കിലും അമേരിക്കക്കക്കാരനെ കല്യാണം കഴിച്ചിട്ട്
ഞാനും എന്റെ മക്കളും അമേരിക്കയിൽ പോയിരിക്കും. " ഇതൊക്കെ കേട്ട് തമാശയാണെന്നു
വിചാരിക്കുന്നു എന്റെ മകൻ. ഒരമ്മായിയമ്മയുടെ കുശുമ്പല്ലിതു. മക്കളെ വേലക്കാരിയുടെ
കൈകളിലിട്ടിട്ടാണ് അവളുടെ യാത്ര. ഇപ്പോൾ ഇവിടെ അപ്പന്റടുത് നിൽക്കാനെന്നുപറഞ്ഞു
വീട്ടിൽനിന്നു പോരും. രാത്രി നമ്മുടെകൂടെ ഒരിക്കലെങ്കിലും അവളെ കണ്ടിട്ടുണ്ടോ. രാത്രി
കൊച്ചുമക്കൾ എന്നെ വിളിക്കും. മമ്മി അങ്ങോട്ട് വന്നിട്ടുണ്ടെന്ന് പറയാൻ." ഞാനെന്തു പറയാൻ.
അപ്പന്റെ പേരിൽ നാല്പത്തെട്ടു സെൻറ് സ്ഥലം ടൗണിലുണ്ട്. സെന്റിന് അമ്പതു ലക്ഷം വിലയുണ്ട്.
അതിന്റെ അവകാശം വാങ്ങാനാ അവളിപ്പോൾ നടക്കുന്നത്. പത്തുപൈസ ഞാനവന് കൊടുക്കില്ല".
എന്ന അപ്പൻ ഓര്മയുള്ളപ്പോൾ പറഞ്ഞത്. ഇപ്പോൾ അപ്പന് ഓര്മയില്ലല്ലോ.എന്നോട് എന്നും ഓര്മപ്പെടുത്തും
നിങ്ങളുടെ മമ്മി ഇവിടെയെത്തിയില്ലെന്നു ഞാനെങ്ങനെ പറയാൻ. *
വലിയ ഹോട്ടലുകളിൽനിന്നു
ഭക്ഷണം കഴിക്കുക,വിലകൂടിയ ഡ്രസ്സ് ഇടുക. ഇതൊക്കെ അവളുടെ വീക്നെസ്സുകളെന്നു
ഒരമ്മായിയമ്മ എങ്ങനെ പറയാൻ. രാവിലെ വന്നാൽ എന്നെ സ്നേഹം കൊണ്ട് മൂടുന്ന
മരുമകൾ. നഴ്സുമാർ ഓക്കേ പറയും; "എന്ത് നല്ല മരുമകളെയാ ഈയമ്മയ്ക്കു കിട്ടിയേക്കുന്നത്.
" ഓർമ്മയില്ലാതെ കിടക്കുന്ന അമ്മായിയപ്പനെ പകലെല്ലാം പൊന്നുപോലെ അടുത്തുനിന്നു
ശുശ്രുഷിക്കുന്ന മരുമകളെ ഡോക്ടർമാർ പോലും വളരെ പ്രശംസിക്കുന്നു. എനിക്ക്
എല്ലാമറിയാമെന്നവൾക്കറിയാം. "നിങ്ങൾ മോനോടെന്തു പറഞ്ഞാലും
ഞാൻ പറയുന്നതേ ആ മനുഷ്യൻ വിശ്വാസിക്കു.
അതുകൊണ്ട് മിണ്ടാതിരുന്നാൽ പകൽ ഞാനിവിടെ നിൽക്കും.
നിങ്ങള്ക്ക് വീട്ടിൽപോയി റെസ്റ്റെടുക്കാം."
ആശുപത്രിയിൽ വന്നപ്പോൾ വളരെ കുറച്ചു ഡ്രെസ്സുമായി വന്നവൾ
ഇന്ന് വിലകൂടിയ ഡ്രെസ്സുകൾ ദിവസേന മാറിമാറി ഇടുന്നു.
വൈകുന്നേരങ്ങളിൽ അമ്മായിയമ്മയ്ക്കു മുന്തിയ ഹോട്ടലിലെ
ഭക്ഷണം പാർസൽ വാങ്ങിക്കൊണ്ടുവരുന്നു. ഏതോ പാവത്തിന്റെ
കാശാണെന്നറിഞ്ഞുകൊണ്ടു ഈയമ്മ എല്ലാം അടക്കുന്നു.
ഇതിനു മാപ്പു കൊടുക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
" ആയമ്മയുടെ കണ്ണീർ മനസ്സിലെവിടെയോ കൊടുങ്കാറ്റു സൃഷ്ടിക്കുന്നു.
അതിലും വലിയ കൊടുങ്കാറ്റായി
എന്റെ മനസ്സിൽ വീശിയടിക്കുന്നു ഐസിഇയുവിലെ കൊടുംതണുപ്പിൽ
കണ്ണുമടച്ചു പാതി ജീവനുമായി എന്റെ ജീവിതം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ