2016 നവംബർ 21, തിങ്കളാഴ്‌ച

MOHAM

ചന്ദ്രിക മയങ്ങുന്ന 
മുഖബിംബമോ, നിന്റെ
ചന്ദന മേനിതൻ 
നറുഗന്ധമോ?
കുനുകുന്തളത്തിന്മേൽ
ഇളകാതെ മയങ്ങുന്ന,
നറുമഞ്ഞിൻ നിറമൊത്ത
നീരാളമോ? നിന്റെ
പരൽമീനിനഴകുള്ള
കടക്കണ്ണിലിളകുന്നു
അനുരാഗ മണമുള്ള
മൃദുമന്ത്രണം; എന്റെ
മനസ്സിന്റെ മണിവാതിൽ
തെരുതെരെ തുടിക്കുന്നു.
അടങ്ങാത്ത മോഹത്തിൻ
എരിതീയിൽ ഞാൻ!!!http://www.MOHAM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ